എന്നെക്കുറിച്ച്...

My photo
അബുദാബി, അബുദാബി, United Arab Emirates
സ്വാഗതം ...

Monday, January 19, 2009

കലികാലവൈഭവം

കലികാലവൈഭവം

അശാന്തിയുടെ വാള്‍മുനയില്‍
ആത്മാഹുതി ചെയ്യപ്പെട്ട മനസ്സ്
ആത്മപീഡനമേറ്റുവാങ്ങി
കീഴടങ്ങിയ ധീരത
ജന്മാന്തരങ്ങളുടെ ബന്ധനം
മസ്തിഷ്കങ്ങളുടെ പരാക്രമം
വഴി തെറ്റിക്കുന്ന നിഗൂഢത
വശീകരണത്തിന്റെ മായാമന്ത്രങ്ങള്‍
‍പുതിയ പരീക്ഷണങ്ങള്‍
‍ഒറ്റക്കണ്ണന്മാരുടെ ദര്‍ശനം
ഹൃദയശൂന്യത തൂക്കിലേറ്റിയ
ആരാച്ചാരുടെ കൈപ്പുണ്യം
കളങ്കത്തിന്‍ കയര്‍പൊട്ടി
കുളംതോണ്ടിയ കാപട്യം
വെളിപാടിലുയുരുന്ന
വിറയാര്‍ന്ന നഗ്നസത്യം
കറപുരണ്ട തൊപ്പിയിട്ട്
ചുവടുവെക്കും രൂപങ്ങള്‍
‍പൊറ്റകെട്ടിയ പുണ്ണുകള്‍
‍പുഴു തുരക്കും ചിന്തകള്‍
‍പരപീഡനസുഖം
പുതിയ മുദ്രാവാക്യം
ആത്മരതിയുടെ കാലം
പ്രാണനില്‍ ദുര്‍ഗ്ഗന്ധം
ശ്മശാനത്തില്‍ കെട്ടുപോകാത്ത
തീക്കനലില്‍ ആശ്വാസം.
=============
അശോകന്‍ മീങ്ങോത്ത്
=============

നിഷേധം

നിഷേധം

പണം ശരണം ഗച്ഛാമി!
സുഖം ശരണം ഗച്ഛാമി!
പാല്‍മരങ്ങള്‍ക്കിടയിലെ
പ്ലാറ്റുഫോമിലിരിക്കുമ്പോള്‍
കത്തിയുടെ 'കരകര'
ധ്യാനഭംഗം വരുത്തുന്നു.
സിദ്ധാര്‍ത്ഥ, നീയുപേക്ഷിച്ചപ്പോഴും
നിന്റെ കുടുംബത്തിന്
യാതൊന്നും നഷ്ടപ്പെടാനില്ലായിരുന്നു.
സര്‍വ്വതും ഉപേക്ഷിച്ച്
സത്യം തേടിയിറങ്ങിയാല്‍
‍എന്റെ കുടുംബം പട്ടിണിയാവും.
അതിനാല്‍, ആല്‍മരച്ചോട്ടിലിരുന്നു
വേദം ചൊല്ലാന്‍ എന്നെ കിട്ടില്ല.
============
അശോകന്‍ മീങ്ങോത്ത്
============

Powered By Blogger