നിഷേധം
പണം ശരണം ഗച്ഛാമി!
സുഖം ശരണം ഗച്ഛാമി!
പാല്‍മരങ്ങള്‍ക്കിടയിലെ
പ്ലാറ്റുഫോമിലിരിക്കുമ്പോള്‍
കത്തിയുടെ 'കരകര'
ധ്യാനഭംഗം വരുത്തുന്നു.
സിദ്ധാര്‍ത്ഥ, നീയുപേക്ഷിച്ചപ്പോഴും
നിന്റെ കുടുംബത്തിന്
യാതൊന്നും നഷ്ടപ്പെടാനില്ലായിരുന്നു.
സര്‍വ്വതും ഉപേക്ഷിച്ച്
സത്യം തേടിയിറങ്ങിയാല്‍
എന്റെ കുടുംബം പട്ടിണിയാവും.
അതിനാല്‍, ആല്‍മരച്ചോട്ടിലിരുന്നു
വേദം ചൊല്ലാന്‍ എന്നെ കിട്ടില്ല.
============
അശോകന്‍ മീങ്ങോത്ത്
============
Monday, January 19, 2009
Subscribe to:
Post Comments (Atom)


No comments:
Post a Comment