കറുപ്പ്
എന്തു വശ്യതയാണതിന്
വിഷം ലഹരി മൃതി
കറുപ്പാണുയിര്‍ത്തെഴുന്നേല്‍പിന്റെ ശത്രു
ഗോല്‍ഗോഥയില്‍ പ്രഭ ചൊരിഞ്ഞ
മനുഷ്യ സ്നേഹത്തിനും
ബോധിവൃക്ഷ ഛായയില്‍
വിശ്വദര്‍ശനം ചെയ്ത മഹാനുഭാവനും
സൈകതങ്ങളില്‍ കുളിര്‍നിലാവായ്
ഉയിര്‍കൊണ്ട മാനവികതയ്ക്കും
മറയായ് കറുപ്പാണെങ്ങും
മനുഷ്യഹൃദയത്തില്‍
വിഷം ചീറ്റും സാന്നിധ്യമായ്
ഗോത്രങ്ങള്‍ തന്‍ വേരില്‍
പഴുപ്പായ് പടരുമര്‍ബുദം
കറുപ്പാണെനിക്കേറ്റം ഭയമാണതിനെ
ഋഷിവര്യന്മാര്‍ കുളിച്ച കടവില്‍
അണ കെട്ടി നിര്‍ത്തി
വിഷം ചീറ്റി കാളീയന്മാര്‍ മദിക്കുന്നു
ചോര മണമുള്ള കറുപ്പിനെ
ഭയമാണെനിക്ക്
===============
അശോകന്‍ മീങ്ങോത്ത്
===============

 
 
 

 
 
 
No comments:
Post a Comment