അന്യന്‍
നീ എനിക്കെന്നും അന്യനാണ്
തിരിച്ചറിവില്ലാത്തവന്‍
മനുഷ്യന്റെ ഭാഷയില്‍
സംസാരിക്കുന്ന ദുര്‍ബ്ബലന്‍
ഭൂമിയെപ്പറ്റി മാത്രം പറയുന്നവന്‍
കാഴ്ചയിലുള്ളതു മാത്രം
പരത്തി പറയുന്നവന്‍
ആളുകള്‍ പറഞ്ഞു നീ അനന്യനാണ്
എനിക്ക് നീ അന്യനാണു
അസ്തിത്വത്തെ ചോദ്യം ചെയ്യുന്നവന്‍.
കട്ടിമീശയും കള്ളമനസ്സുമുള്ള
തത്ത്വദര്‍ശികള്‍ പറഞ്ഞു
നീ ഏകനാണ്
പരമകാരുണികനാണ്
ചിലര്‍ പറഞ്ഞു:
ചിന്മയനും ചിത്സ്വരൂപനുമാണ്
മറ്റു ചിലര്‍ പറഞ്ഞു:
കോവിലുകളില്‍ ഒളിച്ചിരിപ്പുണ്ടെന്ന്
ദീപാരാധനയ്ക്കു നട തുറന്നപ്പോള്‍
കണ്ടതു പഞ്ചലോഹ വിഗ്രഹം മാത്രം
തെരുവില്‍ മനുഷ്യരൂപങ്ങള്‍
വിശന്നു വീണു മരിച്ചപ്പോള്‍
ഭണ്ഡാരങ്ങള്‍ നിലവിളിച്ചില്ല
തുലാഭാരങ്ങളും ഉത്സവങ്ങളുമായി
നീ ഇരുട്ടില്‍ ഉല്ലസിച്ചു.
Monday, February 23, 2009
Subscribe to:
Post Comments (Atom)
 

 
 

 
 
 
ദൈവവും മനുഷ്യനും തമ്മിലുള്ള ദൂരം!!!!!!
ReplyDeleteതെരുവില്‍ വിശന്നുമരിക്കുന്ന ജന്മങ്ങളെ കടന്ന്
ഭണ്ഡാരങ്ങളില്‍ നിക്ഷേപങ്ങള്‍ കുന്നുകൂടുമ്പോള്‍
ദൈവം ചിരിക്കുകയാവും!!!
നന്നായി ട്ടോ....
नमस्कार,
ReplyDeleteमेरे ब्लॉग पर आपके शब्दों के लिए आभारी हूँ.
बहरहाल, मुझे आपकी गुमनामी आपके ब्लॉग तक खींच लायी है :)
और बदकिस्मती से मैं यहाँ भी कुछ नहीं पढ़ पा रही हूँ :)
आपका परिचय मिले तो मैं कृतार्थ होऊं.
सादर,
अजन्ता
ajantasharma.blogspot.com
നല്ല ചിന്തകള്‍...
ReplyDeleteഞാന്‍ കണ്ടത്
ReplyDeleteതണുപ്പില്‍ ചൂടായി
ഇരിളില്‍ വെളിച്ചമായ്
തണലായി താങ്ങായി
ഒരു സ്വരമായ് നല്ല വാക്കായി
മനസ്സുകൊണ്ടു വിളിച്ചാല്‍ വിളികേള്‍ക്കുന്ന
അകലത്തില്‍ ഇവിടെ ഒരു ചങ്ങാതിയായ്
രക്ഷകനായ് സാന്ത്വനമായ് ഇങ്ങനെ ഒക്കെയേ
എത്താനാവു എന്നറിയിച്ചുകൊണ്ട്!!
ഈശ്വരനെ പല രൂപത്തില്‍
ഒരു കണ്ണാടി പോലെ കൂടെയില്ലേ?
സ്വന്തം പ്രതിഫലനമല്ലെ? ഈശ്വരന്‍?
മാണിക്യം
തെരുവില്‍ മനുഷ്യരൂപങ്ങള്‍
ReplyDeleteവിശന്നു വീണു മരിച്ചപ്പോള്‍
ഭണ്ഡാരങ്ങള്‍ നിലവിളിച്ചില്ല
!!!