ഭഗ്നപ്രേമം
നിന്റെ കണ്ണുകളില്‍
നക്ഷത്രങ്ങള്‍ വിരിയാറുണ്ടായിരുന്നു
ചുണ്ടുകളില്‍ മുല്ലപ്പൂ വിടരാറുണ്ടായിരുന്നു
ഡോളര്‍ കായ്ക്കുന്ന
വൃക്ഷങ്ങള്‍ തേടിപ്പോയപ്പോള്‍
എനിക്കു നീ നഷ്ടപ്പെട്ടു
ഇന്നു ഞാനറിഞ്ഞു
ചെന്നായ്ക്കള്‍ കടിച്ചു കീറിയ
ആട്ടിന്‍ കുട്ടിയാണു നീ
നിന്റെ ഹൃദയത്തില്‍ നിന്നും
ചോര വാര്‍ന്നൊലിക്കുന്നു
മുന്നറിയിപ്പുകള്‍ വക വെക്കാതെ
കുഞ്ചിരോമങ്ങളില്‍
പൌരുഷം ദര്‍ശിച്ച്
ദംഷ്ട്രകളില്‍ സ്വരക്ഷ കണ്ടെത്തി
സ്നേഹം നടിച്ച്
മണം പിടിച്ചു പുറകേ കൂടി
ഓരോന്നായി ചാടി വീണു
നിന്റെ മാറു കീറിപ്പിളര്‍ന്നു
അപ്പോഴൊക്കെ നീ വാഴ്ത്തി
പൌരുഷത്തിന്റെ പ്രകടനം
ഉപദേശങ്ങള്‍ പുല്ലു പോലെ പുച്ഛിച്ച്
യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടച്ച്
യൌവ്വനത്തിളപ്പില്‍ തുള്ളിച്ചാടി നീ നടന്നു
കൂര്‍ത്ത നഖമേറ്റ വ്രണങ്ങളില്‍
പഴുപ്പിന്റെ നാറ്റം
പ്രിയപ്പെട്ട ആട്ടിന്‍ കുട്ടി
ഇന്ന്, ഭഗ്നപ്രേമത്തിന്റെ
അഗ്നികുണ്ഡത്തില്‍
കത്തിയെരിഞ്ഞ ചാരമാണു ഞാന്‍.
 
Friday, February 13, 2009
Subscribe to:
Post Comments (Atom)
 

 
 

 
 
 
അവള്‍ക്ക് തുണയേകാന്‍ മാമുനിമാരാരും വന്നില്ല...
ReplyDeleteഅഗ്നികുണ്ഡത്തില്‍ ചാടി അവള്‍ക്ക് വിശുദ്ധീതെളിയിക്കാന്‍ പറ്റില്ലല്ലോ?
good!
ReplyDelete