അലക് ഷ്യത
വേട്ടയാടിക്കൊണ്ടിരിക്കുന്നത്
ഇന്നലേകളുടെ ദുര്‍ഭൂതം
രക്തത്തില്‍ അലിഞ്ഞുചേര്‍ന്നത്
പാരമ്പര്യത്തിന്റെ വിഷം
പിന്തിരിഞ്ഞോടാന്‍ വഴികളില്ല
മുട്ടാനുള്ള വാതിലുകളില്‍
"പ്രവേശനമില്ല അന്യര്‍ക്ക്"
ഏതു തിരിവിലേക്കാണു
വണ്ടി വിടേണ്ടത്,
"സൂക്ഷിക്കുക, ശ്രദ്ധിച്ചു വാഹനമോടിക്കുക"
മുന്നറിയിപ്പുകള്‍
അപകടം പതിയിരിക്കുന്ന പാതകള്‍
അര്‍ത്ഥവും പദവിയും
വ്യാമോഹിപ്പിക്കുന്ന മഹാനഗരം
അലക് ഷ്യ തയുടെ അന്ത്യം
ഇവിടമാണോ?
അശോകന്‍ മീങ്ങോത്ത്
==============
Monday, February 9, 2009
Subscribe to:
Post Comments (Atom)
 

 
 

 
 
 
No comments:
Post a Comment