അന്യന്‍
നീ എനിക്കെന്നും അന്യനാണ്
തിരിച്ചറിവില്ലാത്തവന്‍
മനുഷ്യന്റെ ഭാഷയില്‍
സംസാരിക്കുന്ന ദുര്‍ബ്ബലന്‍
ഭൂമിയെപ്പറ്റി മാത്രം പറയുന്നവന്‍
കാഴ്ചയിലുള്ളതു മാത്രം
പരത്തി പറയുന്നവന്‍
ആളുകള്‍ പറഞ്ഞു നീ അനന്യനാണ്
എനിക്ക് നീ അന്യനാണു
അസ്തിത്വത്തെ ചോദ്യം ചെയ്യുന്നവന്‍.
കട്ടിമീശയും കള്ളമനസ്സുമുള്ള
തത്ത്വദര്‍ശികള്‍ പറഞ്ഞു
നീ ഏകനാണ്
പരമകാരുണികനാണ്
ചിലര്‍ പറഞ്ഞു:
ചിന്മയനും ചിത്സ്വരൂപനുമാണ്
മറ്റു ചിലര്‍ പറഞ്ഞു:
കോവിലുകളില്‍ ഒളിച്ചിരിപ്പുണ്ടെന്ന്
ദീപാരാധനയ്ക്കു നട തുറന്നപ്പോള്‍
കണ്ടതു പഞ്ചലോഹ വിഗ്രഹം മാത്രം
തെരുവില്‍ മനുഷ്യരൂപങ്ങള്‍
വിശന്നു വീണു മരിച്ചപ്പോള്‍
ഭണ്ഡാരങ്ങള്‍ നിലവിളിച്ചില്ല
തുലാഭാരങ്ങളും ഉത്സവങ്ങളുമായി
നീ ഇരുട്ടില്‍ ഉല്ലസിച്ചു.
Monday, February 23, 2009
Monday, February 16, 2009
Friday, February 13, 2009
സൃഷ്ടി സ്ഥിതി സംഹാരം
                                സൃഷ്ടി സ്ഥിതി സംഹാരം
വേദനയുടെ കടലിനു മീതെ
ചിറകില്ലാപ്പക്ഷി പറന്നുനീങ്ങുന്നു
നഷ്ടങ്ങളുടെ ഭൂഖണ്ഡത്തിലൂടെ
സങ്കല്‍പങ്ങള്‍ ഹിമാലയം കയറുമ്പോള്‍
ഹൃദയത്തില്‍ പെയ്തിറങ്ങുന്ന മഴ
ചപല ഭാവനയെ കുതിര്‍പ്പിക്കുന്നു
മുളയ്ക്കാതിരിക്കാനാവാത്ത പുറംചട്ട
വേനല്‍ ശുഷ്കിപ്പിച്ച മേനി
ഒരു പൂവായിരുന്നപ്പോള്‍
കാറ്റു വന്നു ചിരിപ്പിച്ചതെന്തിന്?
വെളിച്ചം പറഞ്ഞിരുന്നു
പ്രണയിക്കരുത്, പ്രണയിക്കരുത്
രാത്രി അവളുടെ കരവലയത്തിലാക്കി
യാമങ്ങളിലേറ്റി ചുംബിച്ചു
ബ്രാഹ്മമുഹൂര്‍ത്തത്തില്‍, താരകം
വന്നിറങ്ങുന്നതും കാത്തിരുന്നു.
സ്ഥിതി
എനിക്കു നീയും
നിനക്കു ഞാനും നഷ്ടപ്പെടുമ്പോള്‍
സഖീ, ഈ ലോകം എത്ര വിരസം.
ഞാന്‍ അക്ഷരങ്ങള്‍ നഷ്ടപ്പെട്ടവന്‍
കണ്ണീരിന്റെ ആഴവും
വേദനയുടെ വ്യാപ്തിയും
ജീവിതത്തെ തിക്തമാക്കുമ്പോള്‍
സ്നിഗ്‌ദ്ധമായ നിന്റെ സാമിപ്യം
ചുണ്ടുകളിലെ മന്ദഹാസം
വാക്കുകളിലെ തേന്മഴ
എനിക്കാശ്വാസം
ഇന്നു ഞാന്‍ എല്ലാം നഷ്ടപ്പെട്ടവന്‍.
സംഹാരം
ഇല്ലാതായിക്കൊണ്ടിരിക്കുന്ന ദ്വീപാണിത്
ഒരു പനയ്ക്കു നല്‍കാനാവുന്ന
തണല്‍ എത്ര മാത്രമാണെന്ന
തിരിച്ചറിവ് സംഭീതനാക്കുന്നു.
കന്നിയാത്രയില്‍
മനസ്സു നിറയെ മഹാവനമായിരുന്നു
പിന്നെ അത്തറിന്റെ മണവും
ഇപ്പോള്‍, മണല്‍ക്കാറ്റും
മാറാരോഗങ്ങളും കരുതല്‍ ശേഖരം
                                                               സൃഷ്ടി
വേദനയുടെ കടലിനു മീതെ
ചിറകില്ലാപ്പക്ഷി പറന്നുനീങ്ങുന്നു
നഷ്ടങ്ങളുടെ ഭൂഖണ്ഡത്തിലൂടെ
സങ്കല്‍പങ്ങള്‍ ഹിമാലയം കയറുമ്പോള്‍
ഹൃദയത്തില്‍ പെയ്തിറങ്ങുന്ന മഴ
ചപല ഭാവനയെ കുതിര്‍പ്പിക്കുന്നു
മുളയ്ക്കാതിരിക്കാനാവാത്ത പുറംചട്ട
വേനല്‍ ശുഷ്കിപ്പിച്ച മേനി
ഒരു പൂവായിരുന്നപ്പോള്‍
കാറ്റു വന്നു ചിരിപ്പിച്ചതെന്തിന്?
വെളിച്ചം പറഞ്ഞിരുന്നു
പ്രണയിക്കരുത്, പ്രണയിക്കരുത്
രാത്രി അവളുടെ കരവലയത്തിലാക്കി
യാമങ്ങളിലേറ്റി ചുംബിച്ചു
ബ്രാഹ്മമുഹൂര്‍ത്തത്തില്‍, താരകം
വന്നിറങ്ങുന്നതും കാത്തിരുന്നു.
സ്ഥിതി
എനിക്കു നീയും
നിനക്കു ഞാനും നഷ്ടപ്പെടുമ്പോള്‍
സഖീ, ഈ ലോകം എത്ര വിരസം.
ഞാന്‍ അക്ഷരങ്ങള്‍ നഷ്ടപ്പെട്ടവന്‍
കണ്ണീരിന്റെ ആഴവും
വേദനയുടെ വ്യാപ്തിയും
ജീവിതത്തെ തിക്തമാക്കുമ്പോള്‍
സ്നിഗ്‌ദ്ധമായ നിന്റെ സാമിപ്യം
ചുണ്ടുകളിലെ മന്ദഹാസം
വാക്കുകളിലെ തേന്മഴ
എനിക്കാശ്വാസം
ഇന്നു ഞാന്‍ എല്ലാം നഷ്ടപ്പെട്ടവന്‍.
സംഹാരം
ഇല്ലാതായിക്കൊണ്ടിരിക്കുന്ന ദ്വീപാണിത്
ഒരു പനയ്ക്കു നല്‍കാനാവുന്ന
തണല്‍ എത്ര മാത്രമാണെന്ന
തിരിച്ചറിവ് സംഭീതനാക്കുന്നു.
കന്നിയാത്രയില്‍
മനസ്സു നിറയെ മഹാവനമായിരുന്നു
പിന്നെ അത്തറിന്റെ മണവും
ഇപ്പോള്‍, മണല്‍ക്കാറ്റും
മാറാരോഗങ്ങളും കരുതല്‍ ശേഖരം
ഭഗ്നപ്രേമം
ഭഗ്നപ്രേമം
നിന്റെ കണ്ണുകളില്‍
നക്ഷത്രങ്ങള്‍ വിരിയാറുണ്ടായിരുന്നു
ചുണ്ടുകളില്‍ മുല്ലപ്പൂ വിടരാറുണ്ടായിരുന്നു
ഡോളര്‍ കായ്ക്കുന്ന
വൃക്ഷങ്ങള്‍ തേടിപ്പോയപ്പോള്‍
എനിക്കു നീ നഷ്ടപ്പെട്ടു
ഇന്നു ഞാനറിഞ്ഞു
ചെന്നായ്ക്കള്‍ കടിച്ചു കീറിയ
ആട്ടിന്‍ കുട്ടിയാണു നീ
നിന്റെ ഹൃദയത്തില്‍ നിന്നും
ചോര വാര്‍ന്നൊലിക്കുന്നു
മുന്നറിയിപ്പുകള്‍ വക വെക്കാതെ
കുഞ്ചിരോമങ്ങളില്‍
പൌരുഷം ദര്‍ശിച്ച്
ദംഷ്ട്രകളില്‍ സ്വരക്ഷ കണ്ടെത്തി
സ്നേഹം നടിച്ച്
മണം പിടിച്ചു പുറകേ കൂടി
ഓരോന്നായി ചാടി വീണു
നിന്റെ മാറു കീറിപ്പിളര്‍ന്നു
അപ്പോഴൊക്കെ നീ വാഴ്ത്തി
പൌരുഷത്തിന്റെ പ്രകടനം
ഉപദേശങ്ങള്‍ പുല്ലു പോലെ പുച്ഛിച്ച്
യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടച്ച്
യൌവ്വനത്തിളപ്പില്‍ തുള്ളിച്ചാടി നീ നടന്നു
കൂര്‍ത്ത നഖമേറ്റ വ്രണങ്ങളില്‍
പഴുപ്പിന്റെ നാറ്റം
പ്രിയപ്പെട്ട ആട്ടിന്‍ കുട്ടി
ഇന്ന്, ഭഗ്നപ്രേമത്തിന്റെ
അഗ്നികുണ്ഡത്തില്‍
കത്തിയെരിഞ്ഞ ചാരമാണു ഞാന്‍.
 
നിന്റെ കണ്ണുകളില്‍
നക്ഷത്രങ്ങള്‍ വിരിയാറുണ്ടായിരുന്നു
ചുണ്ടുകളില്‍ മുല്ലപ്പൂ വിടരാറുണ്ടായിരുന്നു
ഡോളര്‍ കായ്ക്കുന്ന
വൃക്ഷങ്ങള്‍ തേടിപ്പോയപ്പോള്‍
എനിക്കു നീ നഷ്ടപ്പെട്ടു
ഇന്നു ഞാനറിഞ്ഞു
ചെന്നായ്ക്കള്‍ കടിച്ചു കീറിയ
ആട്ടിന്‍ കുട്ടിയാണു നീ
നിന്റെ ഹൃദയത്തില്‍ നിന്നും
ചോര വാര്‍ന്നൊലിക്കുന്നു
മുന്നറിയിപ്പുകള്‍ വക വെക്കാതെ
കുഞ്ചിരോമങ്ങളില്‍
പൌരുഷം ദര്‍ശിച്ച്
ദംഷ്ട്രകളില്‍ സ്വരക്ഷ കണ്ടെത്തി
സ്നേഹം നടിച്ച്
മണം പിടിച്ചു പുറകേ കൂടി
ഓരോന്നായി ചാടി വീണു
നിന്റെ മാറു കീറിപ്പിളര്‍ന്നു
അപ്പോഴൊക്കെ നീ വാഴ്ത്തി
പൌരുഷത്തിന്റെ പ്രകടനം
ഉപദേശങ്ങള്‍ പുല്ലു പോലെ പുച്ഛിച്ച്
യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടച്ച്
യൌവ്വനത്തിളപ്പില്‍ തുള്ളിച്ചാടി നീ നടന്നു
കൂര്‍ത്ത നഖമേറ്റ വ്രണങ്ങളില്‍
പഴുപ്പിന്റെ നാറ്റം
പ്രിയപ്പെട്ട ആട്ടിന്‍ കുട്ടി
ഇന്ന്, ഭഗ്നപ്രേമത്തിന്റെ
അഗ്നികുണ്ഡത്തില്‍
കത്തിയെരിഞ്ഞ ചാരമാണു ഞാന്‍.
Wednesday, February 11, 2009
പാഴ്കിനാവുകള്‍
പാഴ്കിനാവുകള്‍
അന്ന്
ഗ്രാമത്തിലെ പച്ചപ്പിന്റെ
തണലില്‍
പ്രപഞ്ചത്തിന്‍ നാനാര്‍ത്ഥംതിരയവേ
ജീവിതം സഫലമായിരുന്നു.
ഇന്ന്
മഹാനഗരപ്രാന്തത്തിലെ
മുറിയില്‍ രാപാര്‍ക്കുമ്പോള്‍
ജന്മം വിഫലമായെന്ന വിചാരം
ഉള്ളില്‍ നീറുന്നു.
ഇനി
ഒരു ഗ്രാമസന്ധ്യയുടെ
ശാന്തഗംഭീരത നുകരാന്‍
മുറിയിലൊറ്റയ്ക്കിരുന്ന്
ഓര്‍മ്മതന്‍ വനിയിലേക്കിറങ്ങവേ
ഒരു പാഴ്കിനാവാണിതെല്ലാം.
ഇപ്പോള്‍
തലയ്ക്കുമീതെ
ഇന്ത്യതന്‍ വരാല്‍മത്സ്യം
നീന്തി നീങ്ങവേ
കിളിപ്പാട്ടിലെ വനപര്‍വ്വത്തിലൂടെ
നീങ്ങയാണെന്‍ മാനസം.
പണയപ്പെടുത്തിയൊരാ-
സര്‍ഗ്ഗഗ്രാമത്തിലെ
പഴയ വാസസ്ഥലി
പ്രാണനില്‍ കുളിര്‍ നിലാവുപോല്‍
പെയ്തിറങ്ങുന്നു.
===============
അശോകന്‍ മീങ്ങോത്ത്
===============
അന്ന്
ഗ്രാമത്തിലെ പച്ചപ്പിന്റെ
തണലില്‍
പ്രപഞ്ചത്തിന്‍ നാനാര്‍ത്ഥംതിരയവേ
ജീവിതം സഫലമായിരുന്നു.
ഇന്ന്
മഹാനഗരപ്രാന്തത്തിലെ
മുറിയില്‍ രാപാര്‍ക്കുമ്പോള്‍
ജന്മം വിഫലമായെന്ന വിചാരം
ഉള്ളില്‍ നീറുന്നു.
ഇനി
ഒരു ഗ്രാമസന്ധ്യയുടെ
ശാന്തഗംഭീരത നുകരാന്‍
മുറിയിലൊറ്റയ്ക്കിരുന്ന്
ഓര്‍മ്മതന്‍ വനിയിലേക്കിറങ്ങവേ
ഒരു പാഴ്കിനാവാണിതെല്ലാം.
ഇപ്പോള്‍
തലയ്ക്കുമീതെ
ഇന്ത്യതന്‍ വരാല്‍മത്സ്യം
നീന്തി നീങ്ങവേ
കിളിപ്പാട്ടിലെ വനപര്‍വ്വത്തിലൂടെ
നീങ്ങയാണെന്‍ മാനസം.
പണയപ്പെടുത്തിയൊരാ-
സര്‍ഗ്ഗഗ്രാമത്തിലെ
പഴയ വാസസ്ഥലി
പ്രാണനില്‍ കുളിര്‍ നിലാവുപോല്‍
പെയ്തിറങ്ങുന്നു.
===============
അശോകന്‍ മീങ്ങോത്ത്
===============
Monday, February 9, 2009
കറുപ്പ്
കറുപ്പ്
എന്തു വശ്യതയാണതിന്
വിഷം ലഹരി മൃതി
കറുപ്പാണുയിര്‍ത്തെഴുന്നേല്‍പിന്റെ ശത്രു
ഗോല്‍ഗോഥയില്‍ പ്രഭ ചൊരിഞ്ഞ
മനുഷ്യ സ്നേഹത്തിനും
ബോധിവൃക്ഷ ഛായയില്‍
വിശ്വദര്‍ശനം ചെയ്ത മഹാനുഭാവനും
സൈകതങ്ങളില്‍ കുളിര്‍നിലാവായ്
ഉയിര്‍കൊണ്ട മാനവികതയ്ക്കും
മറയായ് കറുപ്പാണെങ്ങും
മനുഷ്യഹൃദയത്തില്‍
വിഷം ചീറ്റും സാന്നിധ്യമായ്
ഗോത്രങ്ങള്‍ തന്‍ വേരില്‍
പഴുപ്പായ് പടരുമര്‍ബുദം
കറുപ്പാണെനിക്കേറ്റം ഭയമാണതിനെ
ഋഷിവര്യന്മാര്‍ കുളിച്ച കടവില്‍
അണ കെട്ടി നിര്‍ത്തി
വിഷം ചീറ്റി കാളീയന്മാര്‍ മദിക്കുന്നു
ചോര മണമുള്ള കറുപ്പിനെ
ഭയമാണെനിക്ക്
===============
അശോകന്‍ മീങ്ങോത്ത്
===============
അലക് ഷ്യത
അലക് ഷ്യത
വേട്ടയാടിക്കൊണ്ടിരിക്കുന്നത്
ഇന്നലേകളുടെ ദുര്‍ഭൂതം
രക്തത്തില്‍ അലിഞ്ഞുചേര്‍ന്നത്
പാരമ്പര്യത്തിന്റെ വിഷം
പിന്തിരിഞ്ഞോടാന്‍ വഴികളില്ല
മുട്ടാനുള്ള വാതിലുകളില്‍
"പ്രവേശനമില്ല അന്യര്‍ക്ക്"
ഏതു തിരിവിലേക്കാണു
വണ്ടി വിടേണ്ടത്,
"സൂക്ഷിക്കുക, ശ്രദ്ധിച്ചു വാഹനമോടിക്കുക"
മുന്നറിയിപ്പുകള്‍
അപകടം പതിയിരിക്കുന്ന പാതകള്‍
അര്‍ത്ഥവും പദവിയും
വ്യാമോഹിപ്പിക്കുന്ന മഹാനഗരം
അലക് ഷ്യ തയുടെ അന്ത്യം
ഇവിടമാണോ?
അശോകന്‍ മീങ്ങോത്ത്
==============
വേട്ടയാടിക്കൊണ്ടിരിക്കുന്നത്
ഇന്നലേകളുടെ ദുര്‍ഭൂതം
രക്തത്തില്‍ അലിഞ്ഞുചേര്‍ന്നത്
പാരമ്പര്യത്തിന്റെ വിഷം
പിന്തിരിഞ്ഞോടാന്‍ വഴികളില്ല
മുട്ടാനുള്ള വാതിലുകളില്‍
"പ്രവേശനമില്ല അന്യര്‍ക്ക്"
ഏതു തിരിവിലേക്കാണു
വണ്ടി വിടേണ്ടത്,
"സൂക്ഷിക്കുക, ശ്രദ്ധിച്ചു വാഹനമോടിക്കുക"
മുന്നറിയിപ്പുകള്‍
അപകടം പതിയിരിക്കുന്ന പാതകള്‍
അര്‍ത്ഥവും പദവിയും
വ്യാമോഹിപ്പിക്കുന്ന മഹാനഗരം
അലക് ഷ്യ തയുടെ അന്ത്യം
ഇവിടമാണോ?
അശോകന്‍ മീങ്ങോത്ത്
==============
Monday, January 19, 2009
കലികാലവൈഭവം
കലികാലവൈഭവം 
അശാന്തിയുടെ വാള്‍മുനയില്‍
ആത്മാഹുതി ചെയ്യപ്പെട്ട മനസ്സ്
ആത്മപീഡനമേറ്റുവാങ്ങി
കീഴടങ്ങിയ ധീരത
ജന്മാന്തരങ്ങളുടെ ബന്ധനം
മസ്തിഷ്കങ്ങളുടെ പരാക്രമം
വഴി തെറ്റിക്കുന്ന നിഗൂഢത
വശീകരണത്തിന്റെ മായാമന്ത്രങ്ങള്‍
പുതിയ പരീക്ഷണങ്ങള്‍
ഒറ്റക്കണ്ണന്മാരുടെ ദര്‍ശനം
ഹൃദയശൂന്യത തൂക്കിലേറ്റിയ
ആരാച്ചാരുടെ കൈപ്പുണ്യം
കളങ്കത്തിന്‍ കയര്‍പൊട്ടി
കുളംതോണ്ടിയ കാപട്യം
വെളിപാടിലുയുരുന്ന
വിറയാര്‍ന്ന നഗ്നസത്യം
കറപുരണ്ട തൊപ്പിയിട്ട്
ചുവടുവെക്കും രൂപങ്ങള്‍
പൊറ്റകെട്ടിയ പുണ്ണുകള്‍
പുഴു തുരക്കും ചിന്തകള്‍
പരപീഡനസുഖം
പുതിയ മുദ്രാവാക്യം
ആത്മരതിയുടെ കാലം
പ്രാണനില്‍ ദുര്‍ഗ്ഗന്ധം
ശ്മശാനത്തില്‍ കെട്ടുപോകാത്ത
തീക്കനലില്‍ ആശ്വാസം.
=============
അശോകന്‍ മീങ്ങോത്ത്
=============
അശാന്തിയുടെ വാള്‍മുനയില്‍
ആത്മാഹുതി ചെയ്യപ്പെട്ട മനസ്സ്
ആത്മപീഡനമേറ്റുവാങ്ങി
കീഴടങ്ങിയ ധീരത
ജന്മാന്തരങ്ങളുടെ ബന്ധനം
മസ്തിഷ്കങ്ങളുടെ പരാക്രമം
വഴി തെറ്റിക്കുന്ന നിഗൂഢത
വശീകരണത്തിന്റെ മായാമന്ത്രങ്ങള്‍
പുതിയ പരീക്ഷണങ്ങള്‍
ഒറ്റക്കണ്ണന്മാരുടെ ദര്‍ശനം
ഹൃദയശൂന്യത തൂക്കിലേറ്റിയ
ആരാച്ചാരുടെ കൈപ്പുണ്യം
കളങ്കത്തിന്‍ കയര്‍പൊട്ടി
കുളംതോണ്ടിയ കാപട്യം
വെളിപാടിലുയുരുന്ന
വിറയാര്‍ന്ന നഗ്നസത്യം
കറപുരണ്ട തൊപ്പിയിട്ട്
ചുവടുവെക്കും രൂപങ്ങള്‍
പൊറ്റകെട്ടിയ പുണ്ണുകള്‍
പുഴു തുരക്കും ചിന്തകള്‍
പരപീഡനസുഖം
പുതിയ മുദ്രാവാക്യം
ആത്മരതിയുടെ കാലം
പ്രാണനില്‍ ദുര്‍ഗ്ഗന്ധം
ശ്മശാനത്തില്‍ കെട്ടുപോകാത്ത
തീക്കനലില്‍ ആശ്വാസം.
=============
അശോകന്‍ മീങ്ങോത്ത്
=============
നിഷേധം
നിഷേധം
പണം ശരണം ഗച്ഛാമി!
സുഖം ശരണം ഗച്ഛാമി!
പാല്‍മരങ്ങള്‍ക്കിടയിലെ
പ്ലാറ്റുഫോമിലിരിക്കുമ്പോള്‍
കത്തിയുടെ 'കരകര'
ധ്യാനഭംഗം വരുത്തുന്നു.
സിദ്ധാര്‍ത്ഥ, നീയുപേക്ഷിച്ചപ്പോഴും
നിന്റെ കുടുംബത്തിന്
യാതൊന്നും നഷ്ടപ്പെടാനില്ലായിരുന്നു.
സര്‍വ്വതും ഉപേക്ഷിച്ച്
സത്യം തേടിയിറങ്ങിയാല്‍
എന്റെ കുടുംബം പട്ടിണിയാവും.
അതിനാല്‍, ആല്‍മരച്ചോട്ടിലിരുന്നു
വേദം ചൊല്ലാന്‍ എന്നെ കിട്ടില്ല.
============
അശോകന്‍ മീങ്ങോത്ത്
============
പണം ശരണം ഗച്ഛാമി!
സുഖം ശരണം ഗച്ഛാമി!
പാല്‍മരങ്ങള്‍ക്കിടയിലെ
പ്ലാറ്റുഫോമിലിരിക്കുമ്പോള്‍
കത്തിയുടെ 'കരകര'
ധ്യാനഭംഗം വരുത്തുന്നു.
സിദ്ധാര്‍ത്ഥ, നീയുപേക്ഷിച്ചപ്പോഴും
നിന്റെ കുടുംബത്തിന്
യാതൊന്നും നഷ്ടപ്പെടാനില്ലായിരുന്നു.
സര്‍വ്വതും ഉപേക്ഷിച്ച്
സത്യം തേടിയിറങ്ങിയാല്‍
എന്റെ കുടുംബം പട്ടിണിയാവും.
അതിനാല്‍, ആല്‍മരച്ചോട്ടിലിരുന്നു
വേദം ചൊല്ലാന്‍ എന്നെ കിട്ടില്ല.
============
അശോകന്‍ മീങ്ങോത്ത്
============
Thursday, January 1, 2009
Subscribe to:
Comments (Atom)
 

 
 

 
 
